ചെന്നൈ : മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിൽ കള്ളൻ കയറി. ഒന്നരക്കോടി രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു. ഇന്ന് രാവിലെയാണ് മോഷണം പുറത്തറിയുന്നത്..
ഒരു മാസം മുൻപ് വീട് അടച്ചു പൂട്ടി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഊട്ടിയിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിച്ചതായി മനസിലായത്. വീട്ടു വേലക്കാരികളാണ് കൊള്ളയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പ്രകാരം മുഖംമൂടി ധരിച്ച രണ്ടു സ്ത്രീകൾ വീട്ടിൽ കടക്കുന്നത് കണ്ടെത്തിയിരുന്നു. ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
എയർസെൽ മാക്സിസ് കേസിൽ പി ചിദംബരവും കുടുംബ്വും അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ നടന്ന മോഷണം സംശയാസ്പദമാണെന്ന വാദവും ഉയരുന്നുണ്ട്.