Kerala

പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക, അത് വ്യാജ വിളിയാകാം

തിരുവനന്തപുരം: തട്ടിപ്പു ഫോണ്‍ വിളികള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. നിരവധിയാളുകളുടെ ഫോണുകളിലേക്ക് വിദേശത്തു നിന്നും തട്ടിപ്പ് ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്നും ജനങ്ങള്‍ സൂക്ഷിക്കണമെന്നുമാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. +5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നാണ് അജ്ഞാത ഫോണ്‍ കോളുകള്‍ വരുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച രാവിലെ മുതല്‍ പലരുടെയും ഫോണുകളിലേക്ക് വിളികള്‍ വരുന്നതായാണ് വിവരം. വൈകിട്ടോടെയാണ് തട്ടിപ്പുവിളികളാണെന്ന് സ്ഥിരീകരണം വരുന്നത്. +5ല്‍ തുടങ്ങുന്ന നമ്പറില്‍ നിന്നും വരുന്ന മിസ്ഡ് കോളുകള്‍ കണ്ട് തിരികെ വിളിക്കുന്നവരുടെ ഫോണില്‍ നിന്നും പണം വലിയ തോതില്‍ നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോണെടുക്കുന്നവരില്‍ ചിലര്‍ക്ക് ഇംഗ്ലീഷില്‍ ചീത്തവിളിയാണ് കിട്ടുന്നത്. ചിലര്‍ക്ക് യാതൊരു മറുപടിയും കിട്ടുന്നുണ്ടായില്ല.

+591, +365, +371, +381, +563, +370, +255, +1869, +993 എന്നീ നമ്പറുകളില്‍ നിന്ന് തട്ടിപ്പുവിളികള്‍ വരുന്നുണ്ട്. ഇത്തരം നമ്പറുകളില്‍ നിന്നു വരുന്ന കോളുകള്‍ക്ക് തിരിച്ചു വിളിക്കുകയോ പ്രതികരിക്കുകയോ ചെയ്യേണ്ടതില്ലെന്നും ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

385 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close