Kerala

ബാംഗ്ലൂര്‍ ബസ് ലാവിഷായി; എടിഒക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കെഎസ്ആര്‍ടിസിയെ എത്രയും വേഗം ലാഭത്തിലാക്കി ഓടിപ്പിക്കുക എന്നതാണ് ഇപ്പോള്‍ വകുപ്പിലെ പല മേലുദ്യോഗസ്ഥരുടെയും ജീവിതാഭിലാഷം. യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇലക്ട്രിക് ബസുകള്‍ വരെ ഇപ്പോള്‍ നിരത്തിലിറക്കിയിട്ടുണ്ട്. വരുമാനം എങ്ങിനെയൊക്കെ കൂട്ടാം എന്ന ഗവേഷണത്തിലാണ് പലരും. അതിനിടയിലാണ് കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസിന്റെ ഒരു ദിവസത്തെ വരുമാനം ഇവരുടെ കണ്ണില്‍ പെടുന്നത്. 524 രൂപ. കല്‍പ്പറ്റയില്‍ നിന്ന് ബംഗലുരുവിലേക്ക് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഒരു ദിവസത്തെ വരുമാനമാണിത്. കാരണം മറ്റൊന്നുമല്ല ഒരൊറ്റ യാത്രക്കാരനു വേണ്ടിയാണ് ഈ ബസ് സര്‍വീസ് നടത്തിയത്.

കല്‍പ്പറ്റയില്‍ നിന്നും 9.30ന് പുറപ്പെടേണ്ടിയിരുന്ന സര്‍വീസില്‍ ആകെ രണ്ട് റിസര്‍വേഷനുകളാണ് ഉണ്ടായിരുന്നത്. ഇതിലൊരാള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായതു കൊണ്ടു തന്നെ യാത്ര സൗജന്യമാണ്. അങ്ങനെ ബസിന്റെ യാത്ര ഈ ഒരാള്‍ക്കു വേണ്ടി മാത്രമായി.

എന്തായാലും സര്‍വീസ് റദ്ദാക്കാതെ ഓടിച്ചതിന് കല്‍പ്പറ്റയിലെ ഡിപ്പോ അധികാരിക്ക് സ്ഥലം മാറ്റം കിട്ടിയിരിക്കുകയാണ്. കട്ടപ്പന യൂണിറ്റിലേക്കാണ് ഇദ്ദേഹത്തിന് മാറ്റം കിട്ടിയിരിക്കുന്നത്. സര്‍വീസ് നടത്തിയതു കൊണ്ടുണ്ടായ നഷ്ടം ഈ ഉദ്യോഗസ്ഥനില്‍ നിന്ന് തിരിച്ചു പിടിക്കാനും എംഡി ടോമിന്‍ തച്ചങ്കരി നിര്‍ദേശം നല്‍കി.

ഇത്തരത്തില്‍ യാത്രക്കാര്‍ കുറവാണെങ്കില്‍ അവര്‍ക്ക് മറ്റ് ബസുകളില്‍ യാത്ര തരപ്പെടുത്തിയതിനു ശേഷം ആള്‍ക്കാരില്ലാത്ത ബസിന്റെ സര്‍വീസ് റദ്ദ് ചെയ്യണമെന്നാണ് നിയമം. ഇങ്ങനെ ബസ് സര്‍വീസ് റദ്ദാക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ നടപടി എടുക്കുന്നതില്‍ ഉദ്യോഗസ്ഥന്‍ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

979 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close