തിരുവനന്തപുരം: മാദ്ധ്യമരംഗത്തെ സംഭാവനയ്ക്കുള്ള കേസരി വാരികയുടെ രാഷ്ട്രസേവാ പുരസ്കാരത്തിന് ഹരി എസ് കർത്ത അർഹനായി. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി ഇംഗ്ലീഷ്, മലയാളം മാദ്ധ്യമ രംഗത്ത് പ്രവർത്തിച്ചു വരുന്ന ഹരി എസ് കർത്ത ജന്മഭൂമിയുടെ മുഖ്യ പത്രാധിപരും അമൃത ടിവിയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററും ആയിരുന്നു.
ഇക്കണോമിക് ടൈംസ്, ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഗൾഫ് ന്യൂസ്, റോയിട്ടേഴ്സ് തുടങ്ങിയ മാദ്ധ്യമങ്ങളിലും വിവിധ പദവികളിൽ സേവനം അനുഷ്ടിച്ചുണ്ട്. ഒരു പാശ്ചാത്യ സർവകാലാശാലയുടെ ഫെലോഷിപ്പിൽ മാദ്ധ്യമ രംഗത്തെ പറ്റിയുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുയുകയാണിപ്പോൾ. ഭാരതീയ ജനതാ പാർട്ടി കേരള ഘടകത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം.
അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ജൂലായ് പതിനെട്ടിന് കോഴിക്കോട് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നൽകും.