കൊച്ചി: ഓര്‍ത്തഡോക്സ് വൈദികര്‍ വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ നാല് വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള വൈദികരായ ജോണ്സന് വി മാത്യു, ജെയ്സ് കെ ജോര്‍ജ്ജ്, ജോബ് മാത്യൂ, സോണി വര്‍ഗ്ഗീസ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കേസില്‍ സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തങ്ങള്‍ക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അതേ സമയം ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഇന്ന് തന്നെ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വൈദികര്‍ ഒളിവില്‍ കഴിയുന്ന സ്ഥലങ്ങള്‍ ക്രെെംബ്രാഞ്ച് കണ്ടെത്തിയതായാണ് സൂചന. എന്നാല്‍ കോടതി വിധി പ്രതികൂലമായാല്‍ വൈദികര്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.