കാസര്‍കോഡ്: കാസര്‍കോഡ് ഉപ്പളയില്‍ ജീപ്പും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. ദേശീയപാതയില്‍ ഉപ്പള നയാബസാറിന് സമീപമാണ് അപകടമുണ്ടായത്. രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ജീപ്പ് യാത്രക്കാരായ ബീഫാത്തിമ, നസീമ, അസ്മ, ഇംതിയാസ്, മുഷ്താഖ് എന്നിവരാണ് മരിച്ചത്. ബീഫാത്തിമയുടെ പാലക്കാട്ടുള്ള മകളുടെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെയാണ് അപകടം. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ലോറിയും കര്‍ണാടക രജിസ്ട്രേഷനിലുള്ളതാണ്. പരിക്കേറ്റവരെ മംഗലുരുവിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. അപകട കാരണം വ്യക്തമല്ല.