ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അധോലോകത്തലവന്‍ ജയിലിനുള്ളില്‍ സഹതടവുകാരന്റെ വെടിയേറ്റു മരിച്ചു. മുന്ന ബജ്രംഗിയെന്ന പ്രേം പ്രകാശ് ആണ് മരിച്ചത്. ബാഗ്പത് ജില്ല ജയിലിനുള്ളില്‍ തിങ്കളാഴ്ച രാവിലെ 6.30ഓടെയായിരുന്നു സംഭവം. സുനില്‍ രാഠി എന്ന സഹതടവുകാരന് ഇയാള്‍ക്കെതിരെ വെടിയുതിര്‍ത്തുവെന്നാണ് വിവരം.
2009ലാണ് മുന്ന ജയിലിലാകുന്നത്. 2005ല്‍ ഇയാളും സംഘവും ചേര്‍ന്ന് ബിജെപി എംഎല്‍എ ആയിരുന്ന കൃഷ്ണാനന്ദ് റായിയെ വധിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലാകുന്നത്. ഞായറാഴ്ചയാണ് മുന്നയെ ബാഗ്പതിലെ ജില്ല ജയിലിലേക്ക് കൊണ്ടു വരുന്നത്. കേസിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാഗ്പത് ജയിലിലെത്തുന്നത്. നിരവധി കൊലപാതകക്കേസുകളും തട്ടിക്കൊണ്ടു പോകല്‍ കേസുകളിലും പ്രതിയാണ് മുന്ന.
ജയിലിലിരിക്കെ തന്നെ 2012ല്‍ ജാവുന്‍പൂര്‍ മണ്ഡലത്തില്‍ നിന്നും അപ്നാ ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 36,000 ത്തോളം വോട്ടുകള്‍ നേടാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്്പി സ്ഥാനാര്‍ത്ഥി ശ്രദ്ധ യാദവ് 55,745 വോട്ടുകളാണ് നേടിയത്. 2017ല്‍ മുന്നയുടെ ഭാര്യയും ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് തോറ്റിരുന്നു.