തിരുവനന്തപുരം: രാജ്യത്ത് സമ്പൂര്‍ണ്ണ ഇസ്ലാമിക നിയമം നടപ്പാക്കാന്‍ ശ്രമം. മുസ്ലിം പേഴ്സണല്‍ ലോബോര്ഡാണ് പുതിയ നീക്കവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ജില്ലകളിലും ദാറുല്‍ ക്വാസ സ്ഥാപിയ്ക്കാനാണ് ഇവര്‍ തീരുമാനമെടുത്തിരിക്കുന്നത്. സിവില്‍ കോടതികള്‍ക്ക് സമാന്തരമായിട്ടാണ് ദാറുല്‍ ക്വാസ അഥവ ശരിയത്ത് കോടതികള്‍ സ്ഥാപിയ്ക്കാന്‍ സംഘടന തിരുമാനിച്ചത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും ശരിയത്ത് കോടതികള്‍ സ്ഥാപിയ്ക്കും. ഇത് സംബന്ധിച്ച കര്‍മ്മപരിപാടി സംഘടന തയ്യാറാക്കിക്കഴിഞ്ഞു. ജൂലൈ 15ന് സംഘടനയുടെ ദേശിയ സമിതി ഡല്‍ഹിയില്‍ ചേരും. ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ സ്വീകരിയ്ക്കുകയാണ് പ്രസ്തുത യോഗത്തിന്റെ അജണ്ട.
സമുദായത്തിലെ അംഗങ്ങള്‍ക്കിടയില്‍ ശരിയത്ത് നിയമം പ്രചരിപ്പിയ്ക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം എന്ന് സംഘടന അവകാശപ്പെടുന്നുണ്ടെങ്കിലും സമാന്തര പോലിസ് ആയി പ്രവര്ത്തിയ്ക്കുകയാകും ഈ സംവിധാനം ചെയ്യുക.
തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ ആകെ മുസ്ലിം സമുദായത്തിന്റെ ആവശ്യമാണെന്ന് ഭരണ നേത്യത്വത്തെ കൊണ്ട് അംഗീകരിപ്പിച്ച് വന്ന സ്വകാര്യ സംഘടനയാണ് മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്. എന്നാല്‍ ഇവരുടെ നിര്‍േദ്ദശങ്ങള്‍ മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷത്തിന്റെയും താത്പര്യങ്ങള്‍ ഹനിയ്ക്കുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിയ്ക്കുന്നില്ല. ഏകസിവില്‍ കോഡ്, മുത്തലാക്ക്, അയോധ്യ തുടങ്ങിയ വിഷയങ്ങളില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2019 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ധ്രുവീകരണം ഉണ്ടാക്കാനുള്ള സംഘടനയുടെ ശ്രമം.