മുംബൈ: മുംബൈയില്‍ വെള്ളം നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന യുവതി തെന്നി ബസിനടിയിലേക്ക് വീണ് ബസിന്റെ പിന്‍ചക്രം കയറി മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഡല്‍ഹിയിലെ സ്വകാര്യ സ്കൂള്‍ ജീവനക്കാരിയായ മനീഷ ഭോയര്‍ ആണ് മരിച്ചത്. സുഹൃത്തിനൊപ്പം കുട ചൂടിയാണ് ഇവര്‍ ബൈക്കില്‍ യാത്ര ചെയ്തത്. ഇതിനിടെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ ബൈക്ക് മറിയുകയും തെറിച്ച് ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.
അപകടമുണ്ടായ ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുംബൈയില്‍ കനത്ത മഴ തുടരുകയാണ്.