Kerala

വരാപ്പുഴ; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി; അപ്പീൽ പോകുമെന്ന് ശ്രീജിത്തിന്‍റെ കുടുംബം

കൊച്ചി: വരാപ്പുഴ കസ്റ്‍റഡി കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ ഭാര്യ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. പൊലീസ് അന്വേഷണം തൃപ്‍തികരമാണെന്നും കോടതി പറഞ്ഞു.

കേസ് ഡയറി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കഴിഞ്ഞയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്.

അതേസമയം ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ശ്രീജിത്തിന്‍റെ കുടുംബം പ്രതികരിച്ചു. കുറ്റക്കാരായ പൊലീസുകാർക്ക് സഹായകരമായ രീതിയിലാണ് അന്വേഷണമെന്നും കുടുബം പ്രതികരിച്ചു.

117 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close