കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയാ പ്രസിഡന്റ് മട്ടാഞ്ചേരി സ്വദേശി അനസ് ആണ് അറസ്റ്റിലായത് ഇയാൾക്ക് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഡാലോചനയിൽ പങ്കുണ്ടന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി അന്വേഷണസംഘം പറയുന്നു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. എന്നാൽ കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ളവരിൽ 3 പേർ മാത്രമാണ് പിടിയിലായിട്ടുള്ളത്. പ്രധാന പ്രതി മുഹമ്മദ് അടക്കം 12 പേർ ഇനിയും പിടിയിലാകാനുണ്ട്.