ന്യൂഡല്‍ഹി: ആഗ്രക്ക് പുറത്തുള്ളവര്‍ക്ക് താജ്മഹലിന്റെ ഉള്ളിലെ പള്ളിയില്‍ ആരാധന നടത്താനാകില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ ആഗ്ര അഡീഷണല്‍ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. താജ്മഹല്‍ ഏഴു ലോകാത്ഭുതങ്ങളില്‍ ഒന്നാണെന്നും പുറത്തുനിന്നുള്ളവര്‍ മറ്റ് പള്ളികളില്‍ നിസ്കാരം നടത്തണമെന്നുമാണ് ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചത്.
സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 24നാണ് ആഗ്ര നിവാസികള്‍ അല്ലാത്തവര്‍ താജ്മഹലിനുള്ളിലെ പള്ളിയില്‍ നിസ്കാരം നടത്തരുതെന്ന് അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടത്.
താജ്മഹല്‍ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഹുസൈന് സെയ്ദിയാണ് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.