റായ്പൂര്‍: ഛത്തീസ്ഗഡില്‍ കങ്കറിലെ ബസ്തര്‍ മേഖലയില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഐഇഡി ബോംബ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് വീരമൃത്യു. തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
തന്വലി വനമേഖലയില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഒളിച്ചിരിക്കുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭീകരര്‍ ഇവര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
13 ബൈക്കുകളിലായി നീങ്ങിയ സംഘത്തിനു നേരെയായിരുന്നു ആക്രമണം. ബിഎസ്എഫ് ജവാന്മാരായ സന്തോഷ് ലക്ഷ്മണ്, നിത്യാനന്ദ് നായക് എന്നിവരാണ് കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശികളാണ് ഇരുവരും. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഈ പ്രദേശത്ത് കൂടുതല്‍ സേനയെ അയക്കുമെന്നും ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുമെന്നും എസ്.പി പറഞ്ഞു.