ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതായേക്കും. വിഷയത്തില്‍ സുപ്രീംകോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതോടെയാണിത്. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ അറ്റോര്‍ണി ജനറലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്.
കഴിഞ്ഞ 150 വര്‍ഷമായി സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കിയിരുന്നത്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന 377ാം വകുപ്പില്‍ കോടതിക്ക് ഉചിതമായ തിരുത്തല്‍ വരുത്താമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.