Kerala

ജോയ്‌സ് ജോര്‍ജ്ജ് കൊട്ടാക്കമ്പൂര്‍ ഭൂമി ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി എംഎം മണി

ഇടുക്കി: കൊട്ടാക്കമ്പൂരിലെ ഭൂമി ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണ് ജോയ്‌സ് ജോര്‍ജ് എന്ന് വൈദ്യുതി മന്ത്രി എംഎം മണി. എന്നാല്‍ അന്തിമ തീരുമാനം ആയോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.

ജോയ്‌സിന്റെ പിതാവ് വാങ്ങിയ ഭൂമിയാണത്. പട്ടയമുള്‍പ്പെടെയുള്ള രേഖകള്‍ അതിനുണ്ടായിരുന്നു. പിന്നീടാണത് വിവാദ ഭൂമിയായി മാറിയത്. ജോയിസ് ജോര്‍ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നപ്പോള്‍ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ഒരു പരാതികളും ഉണ്ടായിട്ടില്ല. പിന്നീട് എല്‍ ഡി എഫിന്റെ എംപി ആയ ശേഷം കോണ്‍ഗ്രസുകാര്‍ കൊട്ടാക്കമ്പൂര്‍ ഭൂമിയില്‍ കയ്യേറ്റമാണെന്നു വരുത്തി തീര്‍ത്തതെന്നും മന്ത്രി കട്ടപ്പനയില്‍ പറഞ്ഞു.

ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഈ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി സബ് കളക്ടര്‍ പരിശോധിക്കാനിരിക്കുകയാണ്. ഇതിനായി ജൂലൈ 24ന് രേഖകളുമായി ഹാജരാകാന്‍ എംപിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

വിഷയത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എംപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

63 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close