കോട്ടയം : കടമായി വാങ്ങിയ പണം ചോദിച്ചതിനെ തുടർന്ന് വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ മക്കൾക്കയച്ചു കൊടുത്തെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൊടുങ്ങൂർ തോട്ടരികത്ത് ഷമീറാണ് അറസ്റ്റിലായത്. വീട്ടമ്മ പരാതി നൽകിയതിനെ തുടർന്നാണ് ഷമീറിനെ അറസ്റ്റ് ചെയ്തത്.
നെടുംകുന്നം സ്വദേശിയായ വീട്ടമ്മയും ഷമീറും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ഷമീർ ചിത്രീകരിച്ചിരുന്നു.ഈയിടയ്ക്ക് കടം നൽകിയ പണം ചോദിച്ചതിനെ തുടർന്ന് വീട്ടമ്മയും ഷമീറും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് അമ്മയുടെ നഗ്ന വീഡിയോയും ഫോട്ടോയും ഷമീർ മക്കൾക്ക് അയച്ചു കൊടുത്തത്.
ഇതോടെയാണ് ഇവർ പരാതി നൽകിയത്. കഴിഞ്ഞ ഒന്നര വർഷമായി മൊബൈൽ ഫോൺ ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.