Kerala

‘ഓണജയന്തി‘ക്ക് പിന്നാലെ മതേതര രാമായണവുമായി സിപിഎം : നിയന്ത്രിക്കുന്നത് സംസ്കൃത സംഘം വഴി

തിരുവനന്തപുരം : കർക്കടകമാസത്തിൽ സിപിഎം രാമായണ മാസാചരണം നടത്തില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതേസമയം രാമായണമാസം എന്ന നിലയിൽ കർക്കടക മാസത്തെ ആർ.എസ്.എസ് വർഗീയ പ്രചാരണത്തിനും രാഷ്ട്രീയ ലാഭത്തിനും ദുർവിനിയോഗം ചെയ്യുന്നതിനെ ചെറുക്കാൻ സംസ്കൃത സംഘം എന്ന സ്വതന്ത്ര സംഘടന വിവിധങ്ങളായ പരിപാടികൾ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ടെന്ന് കോടിയേരി വ്യക്തമാക്കി.

ഇത് സിപിഎമ്മിന്റെ കീഴിലുള്ള സംഘടനയല്ല സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി അവകാശപ്പെടുന്നു.കർക്കടക മാസത്തിലൊതുങ്ങുന്ന പ്രത്യേക പരിപാടിയല്ല ഈ സംഘടന നടത്തുന്നതെന്നും കോടിയേരി വ്യക്തമാക്കുന്നു. അതേ സമയം സംസ്കൃത സംഘത്തിന്റെ പേരിൽ സിപിഎമ്മിന്റെ അജണ്ട തന്നെയാണ് നടപ്പാക്കാൻ പോകുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നൽകുന്ന സൂചന.

സംസ്കൃത സംഘവും സിപിഎമ്മും തമ്മിലുള്ള പ്രധാന കണ്ണിയായി വർത്തിക്കുന്നത് എസ്.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസ് ആണ്. ഡോ. കെ എച്ച് സുബ്രഹ്മണ്യൻ , കാലടി സർവകലാശാല മുൻ വിസി ജെ പ്രസാദ് തുടങ്ങിയ ഇടതു സഹയാത്രികരായിരിക്കും സംസ്കൃത സംഘത്തിന്റെ തലപ്പത്ത് . എസ്.എഫ്.ഐയും ശാസ്ത്ര സാഹിത്യ പരിഷദുമൊക്കെ സിപിഎം അനുബന്ധ സംഘടനകളാണെങ്കിലും സ്വതന്ത്ര സംഘടനകളാണെന്നാണ് പൊതുവെ അവകാശപ്പെടുന്നത്.

ശ്രീകൃഷ്ണ ജയന്തിക്ക് സിപിഎം പ്രവർത്തകരുടെ വീട്ടിൽ നിന്ന് കുട്ടികൾ പോകുന്നത് തടയാൻ കണ്ണൂരിൽ ഓണാഘോഷത്തിനൊപ്പം നടത്തിയ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഒടുവിൽ ഓണജയന്തിയായി മാറിയതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ് . രാമായണ പഠനം എന്ന പേരിൽ ഹിന്ദു വിശ്വാസങ്ങളെ അപഹസിക്കാനുള്ള ശ്രമമാണിതെന്ന ആരോപണവും ഉയരുന്നുണ്ട് . മറ്റ് മതങ്ങളുടെ ഗ്രന്ഥങ്ങളെ ഇതു പോലെ സ്വതന്ത്ര പഠനം നടത്താൻ സിപിഎം തയ്യാറാണോ എന്ന ചോദ്യവും ഉയരുന്നുണ്ട് .

973 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close