Kerala

വൈദികർ ഇരയെ വേട്ടയാടുകയായിരുന്നു : നടത്തിയത് ആസൂത്രിത പീഡനം : യുവതിയുടെ സമ്മതമില്ലാതെയായിരുന്നു പീഡനമെന്നും കോടതി

കൊച്ചി : ഓർത്തഡോക്സ് സഭ വൈദികർ യുവതിയെ ആസൂത്രിതമായി വേട്ടയാടുകയായിരുന്നെന്ന് ഹൈക്കോടതി . തങ്ങളുടെ സ്വാധീന ശക്തി ഉപയോഗിച്ച് ആസൂത്രിതമായി ആയിരുന്നു പീഡിപ്പിച്ചത്. തന്റെ സമ്മതത്തോടെയല്ലെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. സമർപ്പിച്ച തെളിവുകൾ ഇത് സാധൂകരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഓർത്തഡോക്സ് സഭ വൈദികരായ ഫാദർ സോണി വർഗീസ് , ഫാദർ ജോബ് മാത്യു,ഫാദർ ജെയ്സ് കെ ജോർജ്ജ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി വിധി.

1999 നവംബറിലാണ് ഫാദർ സോണി വർഗീസുമായി യുവതി അടുക്കുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു . എന്നാൽ ഇയാൾ വേറെ വിവാഹം കഴിച്ചു. കുറച്ചു നാൾ ബന്ധമൊന്നുമില്ലാതിരുന്നെങ്കിലും പിന്നീട് ജോലി ചെയ്യുന്ന സ്കൂളിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു. പഴയ കാര്യങ്ങൾ പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇത് യുവതിയുടെ വിവാഹ ശേഷവും തുടർന്നു.

തൊട്ടടുത്ത പള്ളിയിലെ വികാരിയായിരുന്ന രണ്ടാം പ്രതിയ്ക്ക് മുന്നിൽ കുമ്പസാരം നടത്തിയപ്പോൾ ഈ ബന്ധത്തെക്കുറിച്ച് യുവതി തുറന്നു പറഞ്ഞു. കുമ്പസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ഈ വൈദികനും യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. യുവതിയെ പരിചയപ്പെട്ട മൂന്നാം പ്രതിയായ വൈദികൻ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും നാലാം പ്രതിയും കൗൺസിലറുമായ വൈദികൻ കൗൺസലിംഗിനിടെ കിട്ടിയ വിവരങ്ങൾ പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചതെന്നും യുവതി പറഞ്ഞതായി വിധിയിലുണ്ട്.

ഈ വൈദികരെല്ലാം പരസ്പരം ബന്ധമുള്ളവരും യുവതിയുടെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരുമായിരുന്നു. അതിനാൽ വിവരങ്ങൾ പുറത്തുവരുമെന്ന ഭീഷണിയിലാണ് വഴങ്ങേണ്ടി വന്നതെന്ന യുവതിയുടെ മൊഴി കോടതി പ്രഥമ ദൃഷ്ട്യാ അംഗീകരിച്ചു. സമൂഹത്തിൽ ഉന്നത സ്വാധീനമുള്ളവരായ പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു . തുടന്നാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

440 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close