മിസ്സൗള ; ഭാരക്കൂടുതൽ കാരണം അഞ്ചു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച യുവാവ് അറസ്റ്റിൽ.
കുട്ടിയുമായി യാത്ര ചെയ്യവെ കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഫ്രാൻസിസ് കാൾട്ടൻ ക്രൗലി എന്നയാൾ കുട്ടിയെ ഉപേക്ഷിച്ചത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അമേരിക്കയിലെ മിസ്സൗളയിലാണ് സംഭവം.തോക്കു ചൂണ്ടി ലോലോ ഹോട്ട് സ്പ്രിങ്ങിസിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.ഇതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച കാര്യവും പുറത്ത് വന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരങ്ങൾക്കിടയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.കഠിനമായ ശൈത്യത്തിൽ തണുത്ത് വിറച്ച് അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്. മാത്രമല്ല കുഞ്ഞിന് നിർജ്ജലീകരണം ഉള്ളതായും ആശുപത്രി അധികൃതർ അറിയിച്ചു.
കുഞ്ഞിനു ഭാരക്കൂടുതൽ ഉള്ളതിനാൽ ഉപേക്ഷിച്ചുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
കുട്ടി യുവാവിന്റെ പക്കൽ എങ്ങനെ വന്നുവെന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും,കുഞ്ഞിന്റെ മാതാപിതാക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.