ബംഗളൂരു ; ബാംഗ്ലൂർ വ്യോമപാതയിൽ ഇൻഡിഗോ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായി.
ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.കോയമ്പത്തൂരിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന 6E 779, ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന 6E 6505 വിമാനങ്ങളാണ് 200 അടി അടുത്തെത്തിയത്.
ഇരു വിമാനങ്ങളുടെയും സഞ്ചാരപാത എയർ ട്രാഫിക് കൺട്രോൾ നിയന്ത്രിക്കുന്നതിനിടെയായിരുന്നു സംഭവം
സെക്കൻഡുകൾക്കുള്ളിൽ സമയോചിതമായി ഇടപെട്ട പൈലറ്റുമാരാണ് 328 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.