അമ്പലപ്പുഴ ; ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പതക്കം മോഷണം പോയ സംഭവത്തിൽ പിടിയിലായതു യഥാർഥ കുറ്റവാളിയല്ലെന്ന് അല്ലെന്ന ഗുരുതര ആരോപണവുമായി അമ്പലപ്പുഴ കർമ്മ സമിതി .
അറസ്റ്റ് ചെയ്ത കാളിയപ്പൻ വിശ്വനാഥനെ നുണ പരിശോധനയ്ക്കു വിധേയമാക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു . യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് അന്വേഷണസംഘം നടത്തുന്നതെന്നും കർമ്മ സമിതി കുറ്റപ്പെടുത്തി
കോടികൾ വിലമതിക്കുന്ന പതക്കം മോഷണം പോയി പതിഞ്ച് മാസം പിന്നിടുമ്പോഴും യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിയുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി നിരവധി തവണ ചോദ്യം ചെയ്തു വിട്ട അയച്ച ആളെയാണ് ഇപ്പോൾ പ്രതി ആക്കിയിരിക്കുന്നത് .ക്ഷേത്രത്തിനു ഉള്ളിൽ വിഗ്രഹത്തിൽ ചാർത്തിയ പതക്കം എങ്ങനെ പുറത്തെത്തി എന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ലെന്നും കർമ്മ സമിതി ചൂണ്ടി കാട്ടുന്നു