ഹൈദരാബാദ് ; ആന്ധ്രയിലെ സ്വകാര്യ സ്റ്റീൽ ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയിൽ ആറു തൊഴിലാളികൾ മരിച്ചു. അഞ്ചു പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഗോള തലത്തിൽ സ്റ്റീൽ കയറ്റുമതി ചെയ്യുന്ന ഗെർഡു സ്റ്റീൽ ഇന്ത്യ ലിമിറ്റഡിന്റെ അനന്ത്പൂർ ജില്ലയിലെ തടേപത്രിയിലുള്ള ഫാക്ടറിയിലാണ് അപകടം നടന്നത്.
കാർബൺ മോണോക്സൈഡ് വാതകമാണ് ചോർന്നതെന്നാണു പ്രാഥമിക നിഗമനം.
ഫാക്ടറിയിൽ അറ്റകുറ്റപ്പണിക്ക് ശേഷം നടന്ന പരിശോധനകൾക്കിടയിലാണ് സംഭവം