ന്യൂഡൽഹി ; വിവാഹാഘോഷങ്ങൾക്ക് ചിലവിടുന്ന പണത്തിന്റെ കണക്കുകൾ ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കുന്നത് സംബന്ധിച്ച നിയമം കർശനമാക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി.
നിയമം ഭേദഗതി ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വിവരങ്ങൾ അറിയിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
വിവാഹവുമായി ബന്ധപ്പെട്ട് ധൂർത്തും,അമിത സ്ത്രീധനം വാങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.
വിവാഹം രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ തന്നെ വിവാഹ ചിലവിന്റെ കണക്കുകൾ അധികൃതർക്ക് മുന്നിൽ സമർപ്പിക്കുന്നത് കർശനമാക്കും വിധത്തിലാണ് കോടതിയുടെ ഇടപെടൽ