തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ സന്ദർശനം സമൂഹ മാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. ഇത്തവണ ചർച്ചയാകുന്നത് കേരളത്തിലെ ട്രോൾ പേജുകളിലല്ല സാക്ഷാൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക് പേജിലാണ്. ഞങ്ങളുടെ മുഖ്യമന്ത്രിയെ അമേരിക്കയിൽ കാണാതായി എന്ന് പറഞ്ഞി നിരവധിയാളുകളാണ് ട്രംപിന്റെ പോസ്റ്റുകൾക്ക് കമന്റുമായെത്തുന്നത്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഞങ്ങളുടെ മുഖ്യമന്ത്രിയെ കുറിച്ച് യാതൊരു വിവരമില്ലെന്നും അദ്ദേഹത്തെ കണ്ടെത്തി എത്രയും പെട്ടെന്ന് നാട്ടിലേക്കയക്കണമെന്നുമാണു മലയാളികളുടെ ആവശ്യം. ഭാഷ അറിയാതെ ഞങ്ങളുടെ മുഖ്യമന്ത്രി വഴി തെറ്റിപോയിട്ടുണ്ടാവാമെന്നും മുഖ്യമന്ത്രി ക്ക് വല്ലതും പറ്റിയാല്‍ നിങ്ങള്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും ചിലര്‍ അമേരിക്കന്‍ പ്രസിഡന്റിനെ ഓര്‍മ്മിപ്പിക്കുന്നു.
കഴിഞ്ഞാഴ്ച്ചയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ വൈറോളജിയിൽ സന്ദർശനം നടത്തുന്നതിനെന്ന പേരിൽ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. നിപ്പ വൈറസിനെ പ്രതിരോധിക്കാൻ നടപടികളെടുത്ത സംസ്ഥാന സർക്കാരിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ വൈറോളജി ആദരിക്കുന്നുവെന്നായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
അതേസമയം, രണ്ട് ഔദ്യോഗിക പരിപാടികൾ മാത്രമെ അമേരിക്കയിൽ മുഖ്യമന്ത്രിക്കുണ്ടായിരുന്നുള്ളൂ. ഈ പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെയാണ് സങ്കടം ബോധിപ്പാക്കാൻ മലയാളികൾ ട്രംപിന്റെ ഫേസ്ബുക്ക് പേജിനെ ആശ്രയിച്ചത്.