അമൃതപുരി: അമൃത വിശ്വവിദ്യാപീഠത്തിൽ 2018 ആഗസ്ത് ആദ്യവാരം ആരംഭിക്കുന്ന കമ്മ്യൂണിറ്റി ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് സേവന തല്പരരായ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
3 മാസം നീണ്ടു നില്ക്കുന്ന കോഴ്സില്‍; ലേ കൗൺസിലിംഗ് , യോഗ, ആയുർവേദ ജീവിത പദ്ധതി, ഭാരതീയ പൈതൃകവും സംസ്ക്കാരവും ,സനാതന ധർമ്മ തത്വങ്ങൾ,സോഫ്റ്റ് സ്ക്കിൽസ് ആൻഡ് പേർസണാലിറ്റി ഡെവലപ്മെന്റ്,ഐടി ആൻഡ് പ്രൊഫഷണൽ സ്കിൽസ് ,റിസേർച്ച് മെത്തഡോളജി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നു.
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 20 നും 35 നും മധ്യേ പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447449816,8848408812 നമ്പറുകളിൽ ബന്ധപ്പെടുക.