ന്യൂഡൽഹി : അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫ് അറസ്റ്റിലായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസിന്റെ ഒളിയമ്പ് .ഷെരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ മോദി സന്ദർശിച്ച ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് കോൺഗ്രസിന്റെ വിമർശനം. വിമർശനത്തിനെതിരെ പ്രതിഷേധവും ട്രോളുകളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയർന്നതോടെ കോൺഗ്രസ് അടിച്ചത് സെൽഫ് ഗോളായി.
Nawaz Sharif has been arrested on corruption charges. We’d like to know what his dear friend, PM Modi has to say about this. pic.twitter.com/VpIfJplfMX
— Congress (@INCIndia) July 14, 2018
നവാസ് ഷെരീഫ് അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഷെരീഫിന്റെ ഏറ്റവും അടുത്ത സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് എന്താണ് ഇക്കാര്യത്തിൽ പറയാനുള്ളത് എന്നായിരുന്നു കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പ്രൊഫൈലിൽ നിന്ന് ചോദ്യം പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മോദിയും നവാസ് ഷെരീഫും ഒരുമിച്ചുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു
https://twitter.com/sanit_attri/status/1018057725186457602
എന്നാൽ തൊട്ടു പിറകെ മന്മോഹൻ സിംഗും നവാസ് ഷെരീഫും കൈകൊടുക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് കോൺഗ്രസിനു മറുപടിയുമായെത്തി ട്വിറ്ററാറ്റികൾ. സോണിയ ഗാന്ധിയും പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫും കൈകൊടുക്കുന്ന ചിത്രവും തൊട്ടു പിറകേ എത്തി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിനെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കെട്ടിപ്പിടിക്കുന്ന ചിത്രവും ട്വിറ്ററിൽ തരംഗമായതോടെ കോൺഗ്രസ് വെട്ടിലായി.
https://twitter.com/NamoNeha/status/1018027471273246720
മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവനുമായി കൂടിക്കാഴ്ച്ച നടത്തുന്നത് സ്വാഭാവിക നയതന്ത്ര ബന്ധത്തിന്റെ ഭാഗമായിരിക്കെ കോൺഗ്രസിന്റെ ആരോപണം ബാലിശമാണെന്നും നിരീക്ഷണങ്ങളുയർന്നു. ഇതോടെ അടിച്ചത് സെൽഫ് ഗോളായതിന്റെ നാണക്കേടിലാണ് കോൺഗ്രസ്.