അഹമ്മദാബാദ് : കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി . മുതിർന്ന കോൺഗ്രസ് നേതാവും,ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ ശങ്കര്‍സിംഗ് വഗേലയുടെ മകനും മുന്‍ എംഎല്‍എയുമായ മഹേന്ദ്രസിംഗ് വഗേല കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് .
ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ ജിതുഭായ് വാഹനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2012ല്‍ നോര്‍ത്ത് ഗുജറാത്ത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായിരുന്നു മഹേന്ദ്രസിംഗ് വഗേല.
ബിജെപി സഹയാത്രികനായിരുന്ന ശങ്കര്‍ സിംഗ് വഗേല 2004ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആദ്യ മന്മോഹന് സിംഗ് മന്ത്രിസഭയില്‍ അംഗവുമായിരുന്നു. 1996-97 വരെ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന വഗേല പിന്നീട് ബി.ജെ.പിയിൽ നിന്ന് മാറി രാഷ്ട്രീയ ജനതാപാര്‍ട്ടി രൂപീകരിച്ചു. വഗേല പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
2017 ജൂലായില്‍ കോണ്‍ഗ്രസ് വിട്ട വഗേല പ്രതിപക്ഷ അധ്യക്ഷ പദവിയും ഉപേക്ഷിച്ചിരുന്നു.