ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ ബോട്ടുമുങ്ങി 7 പേരെ കാണാതായി. അപകടത്തില്‍പ്പെട്ട ബോട്ടില്‍ 30 യാത്രക്കാരാണ് ഉണ്ടായിരുന്നത്.23 യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി.
ഏറെയും വിദ്യാർത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്.ഗോദാവരി നദിയിൽ നിർമ്മിച്ചിരിക്കുന്ന തൂണുകളിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.