കോഴിക്കോട് ; അരനൂറ്റാണ്ടിനു മുൻപ് രാമായണം കത്തിക്കണമെന്നു വിളിച്ചു പറഞ്ഞ ഒരു മഹാസാഹിത്യകാരന്റെ പിൻഗാമികൾ ഇന്ന് രാമായണം ജനങ്ങളെ പഠിപ്പിക്കണമെന്നാണു പറയുന്നതെന്ന് മഹാകവി അക്കിത്തം.
ബാലഗോകുലം സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എം.എ.കൃഷ്ണൻ നവതിയാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതീയ കമ്യൂണിസത്തിന്റെ ആണിവേര് ഋഗ്വേദമാണ്. കെ.ദാമോദരനെപ്പോലെ ചിലർ അത്തരത്തിൽ ചിന്തിച്ചവരാണ്.
എന്നാൽ, അവരുടെ പിൻഗാമികൾ കഴിയുന്നിടത്തോളം ഈ സംസ്കൃതിയെ അവഹേളിക്കാനാണു ശ്രമിച്ചതെന്നും അക്കിത്തം പറഞ്ഞു.