ന്യൂഡൽഹി ; 2030 ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്രഗാർഗ് .
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാർക്ക് അഭിമാനത്തോടെ ഇക്കാര്യത്തിൽ തലയുയർത്തിപ്പിടിക്കാം.നല്ല ദിനങ്ങൾ അടുത്തെത്തി.നിരവധി നല്ല കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്.രാജ്യമിന്ന് 7-8 വളർച്ചാ നിരക്കിലെത്തി നിൽക്കുകയാണ്.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 3.5 ശതമാനം വളർച്ച കൈവരിക്കാൻ വളരെയേറെ ബുദ്ധിമുട്ടായിരുന്നു.ആ സ്ഥാനത്താണ് എട്ട് എന്ന വളർച്ചാ നിരക്ക്.ഈ വളര്‍ച്ചാനിരക്ക് കണക്കാക്കിയാല്‍ 2030 ആകുമ്പേഴേക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10 ലക്ഷം കോടി ഡോളര്‍ എന്ന ശക്തിയിലേക്ക് എത്തും.
അതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി തീരും.ഇത് ഒരേസമയം വെല്ലുവിളിയും അവസരവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.