തിരുവനന്തപുരം ; തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നുപേരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ യു.എ.പി.എ കേസ് പ്രതിയുൾപ്പെടെ അഞ്ചംഗ ഗുണ്ടാസംഘത്തെ അറസ്റ്റുചെയ്തു.
ഈ മാസം ആറിനു ഷാര്‍ജയില്‍ നിന്നു പുലര്‍ച്ചെ 2.50 നു തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കോഴിക്കോട് സ്വദേശി നിസാറിനെയും,ഒപ്പമെത്തിയ മംഗലാപുരം സ്വദേശികളായ രണ്ട് സ്ത്രീകളെയുമാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
വിമാനത്താവളത്തിൽ ബഹളമുണ്ടായതിനെ തുടർന്ന് പൊലീസ് വന്നപ്പോഴേക്കും സംഘം കടന്നിരുന്നു.പിന്നീട് നിസാർ നൽകിയ പരാതിയുടേ അടിസ്ഥാനത്തിൽ സംഘത്തെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. പരാതി നൽകിയെങ്കിലും പിന്നീട് നിസാർ അന്വേഷണവുമായി സഹകരിക്കാത്തത് സംശയത്തിനിടയാക്കുന്നുണ്ട്.
പിടിയിലായവർക്കും,നിസാറിനും,സ്ത്രീകൾക്കും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.