റായ്പൂര്‍ : ഛത്തീസ്ഗഢില്‍ കമ്മ്യൂണിസ്റ്റ് ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്.എഫ്. ജവാന്മാര്ക്ക് വീരമൃത്യു. ഒരു ജവാന് പരിക്കേറ്റു.
കങ്കേര്‍ ജില്ലയിലെ പര്‍ഥാപൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. കമ്മ്യൂണിസ്റ്റ് ഭീകരവാദികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തി മടങ്ങിയ സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്.
ബി.എസ്.എഫ് ജവാന്മാര് ശക്തമായി തിരിച്ചടിച്ചു. വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ പഖഞ്ചോറിലെ ബി.എസ്.എഫ്. ആസ്ഥാനത്ത് എത്തിച്ചു.