FIFA World Cup 2018

ആര് ജയിക്കും; സുബാസിച്ചോ ലോറിസോ

മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ ലോകകപ്പിനായുളള പോരാട്ടം അരങ്ങേറുമ്പോൾ, ഏവരും ഉറ്റു നോക്കുന്നത് രണ്ടുപേരുടെ കൈകളിലേക്കാണ്. ക്രൊയേഷ്യൻ ഗോൾ കീപ്പർ ഡാനിയൽ സുബാസിച്ചിന്റെയും ഫ്രഞ്ച് കീപ്പർ ഹ്യൂഗോ ലോറിസിന്റെയും കൈകളിലേക്ക്. ഫൈനൽ മത്സരം അധിക സമയവും കടന്ന് പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് കടന്നാൽ ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് ഗോൾ കീപ്പർമാരുടെയും പ്രകടനം നി‍ർണ്ണായകമാകും.

ലോകകപ്പ് നേടാന്നുളള ക്രോയേഷ്യയുടെ തേരോട്ടത്തിൽ ഏവരും ഓർക്കുക അവരുടെ ഗോൾ കീപ്പർ ഡാനിയൽ സുബാസിച്ചിനെയാകും. ക്രോയേഷ്യൻ വല ലക്ഷ്യം വച്ച് വരുന്ന ഒരോ പന്തുകളും സുബാസിച്ച് എന്ന കാവൽക്കാരന്‍റെ മുന്നിൽ ഒന്ന് പതറും.

ക്രോയേഷ്യ – ഡെൻമാർക്ക് പോരാട്ടത്തിൽ സുബാസിച്ചിന്‍റെ ഉജ്ജ്വല സേവുകൾ ഫുട്ബോൾ ആരാധകരുടെ മനം കവർന്നു. റഷ്യക്കെതിരെ ക്വാർട്ടറിൽ ക്രൊയേഷ്യ മിന്നുന്ന കളി പുറത്തെടുത്തു. കളിയുടെ ഗതി മാറ്റിയ എക്സ്ട്രാ ടൈമിൽ റഷ്യൻ പട നേടിയ ഗോൾ ക്രോയേഷ്യൻ ടീമിനെ ആകെ തകർത്തു. എന്നാൽ എല്ലാ പ്രധിസന്ധികളെയും മറികടന് സുബാസിച്ച് പെനാൽറ്റി ഷൂട്ടൌട്ടിൽ രക്ഷകനായി.

ഫ്രാൻസ് ക്രോയേഷ്യ ഫൈനൽ മത്സരം ഷൂട്ടൌട്ടിലേക്ക് നീങ്ങുകയാണെങ്കിൽ ഫ്രഞ്ച് പട എറ്റവും ഭയക്കുക ഈ മുപ്പത്തിമൂന്നുകാരനായ ഗോളിയേയാകും.

മറുവശത്തുളള ഹ്യൂഗോ ലോറിസും നിസാരക്കാരന്നല്ല പരിചയ സമ്പത്തിന്‍റെ മികവാണ് എടുത്തുപറയേണ്ടത്. അതീവ ജാഗ്രതയും റിഫ്ലെക്സുമാണ് ഇദ്ദേഹത്തിന്‍റെ പ്രധാന സവിശേഷത. അർജന്‍റീനക്കെതിരെ മൂന്ന് ഗോളുകൾ വഴങ്ങിയെങ്കിലും ഫ്രഞ്ച് നായകൻ ഹ്യൂഗോ ലോറിസ് ക്വാട്ടറിൽ തന്‍റെ വിശ്വരൂപം പുറത്തെടുത്തിരിന്നു.

പത്തിലധികം മിന്നും സേവുകളുമായി മുന്നേറുകയാണ് ലോറിസ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ടീമിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കാൻ ഹാരി കെയ്നിനെപ്പൊലെ നിർണായക പങ്ക് ലോറിസും വഹിച്ചിരിന്നു. എന്നാൽ ഗോൾ കീപ്പർ വേഷത്തിനോപ്പം നായകൻ സ്ഥാനവും അണിയണം എന്നത് ലോറിസിന്റെ സമ്മർദ്ദം വർധിപ്പിച്ചേക്കും.

ഫൈനലിലെ വെല്ലുവിളി കൂടാതെ ലോകകപ്പിലെ മികച്ച ഗോളിയാകാനുള്ള പോരാട്ടവും ഇരുവർക്കും ഇടയിലുണ്ട്. മോസ്കോയിലെ ലുഷ്കനികി സ്റ്റേഡിയത്തിൽ ചരിത്ര നിമിഷങ്ങൾ അരങ്ങേറുമ്പോൾ ഇരുവരുടെയും പ്രകടനം അവരവരുടെ ടീമിന് എത്രത്തോളം നി‍ർണായകമാകുമെന്ന് കാത്തിരുന്നു കാണാം.

61 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close