ന്യൂഡൽഹി ; ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്രസർക്കാർ നയത്തെ പിന്തുണച്ച് ദക്ഷിണേന്ത്യന്‍ സിനിമ താരം രജനീകാന്ത്.
ലോക്സഭക്കൊപ്പം നിയമസഭതെരഞ്ഞെടുപ്പുകളും നടത്തുന്നതിലൂടെ പണവും സമയവും ലാഭിക്കാനാകുമെന്ന് രജനീകാന്ത് ചെന്നൈയില്‍ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിയമ കമ്മീഷന് വിവിധ രാഷ്ട്രീയപാർട്ടികളോട് അഭിപ്രായമാരാഞ്ഞിരുന്നു .
താൻ രൂപവത്ക്കരിക്കുന്ന പാർട്ടി അടുത്ത പൊതു തെരഞ്ഞെടുപ്പിൽ പങ്കെടുക്കുമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചെന്നൈ-സേലം എട്ടുവരി പുതിയ പാതയുടെ നിർമ്മാണത്തിനും അദ്ദേഹം പിന്തുണ അറിയിച്ചു.