ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
വയനാട് ജില്ലയില്‍ റിലീഫ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മറ്റ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച സാധാരണ പോലെ പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, കണ്ണൂർ കാക്കയങ്ങാട് എടത്തൊട്ടിയിൽ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ആര്യപറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിതാരയാണ് മരിച്ചത്. സിതാരയുടെ മാതാപിതാക്കളായ സിറിയക്ക്, സെലീന, സെലീനയുടെ സഹോദരി പ്രസന്ന, ഓട്ടോറിക്ഷ ഡ്രൈവർ ആലച്ചേരിസ്വദേശി വിനോദ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.