ന്യൂഡൽഹി : എട്ടു പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ പ്രശസ്ത പർവ്വതാരോഹകനെ വിള്ളലിൽ വീണ് കാണാതായി. കാരക്കോറം മലനിരകളിലെ സാസേർ കാംഗ്രി കൊടുമുടി കയറിയതിനു ശേഷം തിരിച്ചിറങ്ങവേയാണ് പ്രശസ്ത പർവ്വതാരോഹകൻ പെംബ ഷേർപ്പയെ കാണാതായത്.
ഡാർജിലിംഗ് സ്വദേശിയായ ഷേർപ്പയെ ജൂലൈ 13 മുതലാണ് കാണാതായത്. അദ്ദേഹവുമായുള്ള എല്ലാ വിനിമയ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടതായാണ് റിപ്പോർട്ട്.പെംബ ഷെർപ്പയെ കണ്ടെത്താൻ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ജൂൺ 20 നാണ് ഷെർപ്പയുടെ നേതൃത്വത്തിലുള്ള സംഘം കാംഗ്രി കൊടുമുടി കീഴടക്കാൻ യാത്ര ആരംഭിച്ചത്.