FIFA World Cup 2018Sports

ക്രൊയേഷ്യ മടങ്ങുന്നു : അഭിമാനത്തോടെ

ലുഷ്നിക്കി : ലോക ഫുട്ബോൾ ആരാധകരുടെ മനം കവർന്ന് ക്രൊയേഷ്യ മടങ്ങുന്നു. വീരോചിത പോരാട്ടത്തിന് ഒടുവിൽ. ലുഷ്നിക്കി സ്റ്‍റേഡിയത്തിൽ കലാശപ്പോരാട്ടത്തിന്‍റെ തുടക്കം മുതൽ കണ്ടത് ക്രൊയേഷ്യൻ മുന്നേറ്‍റം. പതിനെട്ടാം മിനുറ്റിൽ ക്രൊയേഷ്യയുടെ ദൗർഭാഗ്യത്തിന്‍റെ തെളിവായി ഫ്രാൻസിന്‍റെ ആദ്യ ഗോൾ.

ഗ്രീസ്മാന്‍റെ ഫ്രീക്വിക്ക് തടയാൻ ശ്രമിച്ച മരിയോ മാൻസുകിച്ചിന്‍റെ തലയിൽ തട്ടി പന്ത് വലയിലെത്തി. ഫ്രാൻസിന്‍റെ രണ്ടാം ഗോളിന് വഴിവച്ചതും ക്രൊയേഷ്യൻ പ്രതിരോധത്തിന്‍റെ പിഴവ്. കോർണർ കിക്ക് തടഞ്ഞിടാനുള്ള ശ്രമത്തിനിടെ പെരിസിച്ച് ഹാൻഡ് ചെയ്തതാണ് പെനാൽറ്റിയ്ക്ക് വഴിവച്ചത്. ഫ്രാൻസിന്‍റെ അപ്പീൽ വാറിന്‍റെ പരിഗണനയ്ക്ക് വിട്ട റഫറി നെസ്റ്‍റർ പിറ്‍റാനെ പെനാൽറ്‍റി വിധിച്ചു.

പന്തടക്കത്തിലും പാസിങ്ങിലും ആധിപത്യം പുലർത്തിയിട്ടും നിർഭാഗ്യം ഒന്നുകൊണ്ടു മാത്രം അർഹിച്ച കിരീടം ക്‍രൊയേഷ്യയിൽ നിന്നും തട്ടിയകറ്റി. ഇത് രണ്ടാം തവണയാണ് ഫ്രാൻസ് ക്രൊയേഷ്യൻ കുതുപ്പിന് വിരാമമിടുന്നത്. 1998 ലെ ലോകകപ്പിൽ അരങ്ങേറ്‍റം കുറിച്ച ക്രൊയേഷ്യയ്ക്ക് സെമിയിൽ വഴിമുടക്കികളായത് സിദ്ദാന്‍റെ ഫ്രഞ്ച് പടയായിരുന്നു. ലീഗ് പോരാട്ടത്തിൽ അർജന്‍റീനയെ അട്ടിമറിച്ച് റഷ്യയിൽ സാന്നിദ്ധ്യമറിയിച്ച ക്രൊയേഷ്യ നോക്കൗട്ട് റൗണ്ടിൽ രണ്ട് തവണ പെനാൽറ്‍റി ഷൂട്ടൗട്ടിൽ ജയിച്ചാണ് സെമിയിലെത്തിയത്.

ഇംഗ്ലണ്ടിനെ തകർത്ത് കലാശപ്പോരിന് അങ്കം കുറിച്ച ക്രൊയേഷ്യ കപ്പുയർത്തുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടൽ. 20 വർഷങ്ങൾക്കിടെ പുതുരാജക്കന്മാരെ വാഴിച്ച ലോകകപ്പിന്‍റെ ചരിത്രം ഇത്തവണ ക്രൊയേഷ്യ ആവർത്തിക്കുമെന്ന പ്രതീക്ഷ നിറവേറിയില്ല. എങ്കിലും കറുത്ത കുതിരകളായാല്ല, ഈ ലോകകപ്പിലെ ഏറ്‍റവും ഫേവറിറ്റുകളായാണ് ക്രൊയേഷ്യ മടങ്ങുന്നത്. തല ഉയർത്തിപ്പിടിച്ച്, രണ്ടാം സ്ഥാനാക്കാരായി. ഫുട്ബോൾ ജീവശ്വാസമായി കരുതുന്ന ക്രൊയേഷ്യൻ മണ്ണിൽനിന്നും തളരാത്ത പോരാട്ടവീര്യവുമായി വീണ്ടും അവരെത്തും. 2022 ലെ ഖത്തർ ലോകകപ്പിലും മുന്നേറ്‍റം തുടരാൻ.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close