ആലപ്പുഴ: കനത്ത മഴയിൽ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് വെള്ളത്തിനടിയിൽ. കിടങ്ങറയ്ക്കും മങ്കൊമ്പിനും ഇടയിൽ 6 ഇടത്താണ് വെള്ളം കയറി കിടക്കുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവുകൂടി ശക്തമായാൽ എസി റോഡിലെ ഗതാഗതം പൂർണമായും നിലയ്ക്കും.
നിർത്താതെ പെയ്യുന്ന കനത്ത മഴ ആലപ്പുഴ ജില്ലയിൽ വലിയ ദുരിതമാണ് വിതയ്ക്കുന്നത്. ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന എസി റോഡ് വെള്ളത്തിന് അടിയിലായി. കിടങ്ങറ മുതൽ മങ്കൊമ്പ് വരെ റോഡ് ഏത് പുഴ ഏത് എന്നറിയാത്ത അവസ്ഥയിലാലായി. അതി സാഹസികമായി മാത്രമേ ഈ വഴി ചെറു വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയൂ. ഇരുചക്ര വാഹനക്കാർ അപടകത്തിൽ പെടുന്നത് നിത്യ സംഭവം ആകുന്നു. അങ്ങനെ യാത്ര അസാദ്ധ്യമുകും വിധത്തിലേക്ക് എസി റോഡ് മാറുകയാണ്.
കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി ശ്കതി ആയാൽ ഈ വഴി ഉള്ള ഗതാഗതം നിരോധിക്കേണ്ടി വരും. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ റോഡിന്റെ മിക്ക ഭാഗങ്ങളിലും വലിയ കുഴികൾ രൂപ പെട്ടിരുന്നു. ഇതിന്റെ അറ്റ കുറ്റ പണികൾ നടക്കുന്നതിനു ഇടയിലാണ് വീണ്ടും വെള്ളം കയറിയത്.