കൊച്ചി: അഭിമന്യു വധത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന ഭാരവാഹികൾ കസ്റ്റഡിയിൽ. എറണാകുളം പ്രസ് ക്ളബ്ബിൽ പത്രസമ്മേളനത്തിനെത്തിയ ഇവരെ സമ്മേളനത്തിനു ശേഷം പുറത്തേക്കിറങ്ങിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ ഡ്രൈവർമാരും കസ്റ്റഡിയിലായിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്തലി എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലെടുത്തവരെ വൈകിട്ടോടെ വിട്ടയച്ചു
അഭിമന്യു കൊലക്കേസിൽ നേരിട്ട് പങ്കെടുത്ത പ്രതികളിൽ ഭൂരിഭാഗത്തേയും പിടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തതെന്ന് സൂചനയുണ്ട്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായം ചെയ്യുന്നത് സ്ത്രീകളാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പൊലീസിന്റെ രഹസ്യങ്ങൾ ചോർത്തി നൽകാൻ പോപ്പുലർ ഫ്രണ്ടിനെ ചില മാദ്ധ്യമ പ്രവർത്തകരും സഹായിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
സംസ്ഥാന നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.