ഹൈദരാബാദ് : അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ഹൈദരാബാദിന് സമീപത്തെ സെർലിംഗംപള്ളിയിലാണ് സംഭവം .ഇരുപത്തിമൂന്നുകാരനായ യുവാവും സുഹൃത്തും സംഭവത്തിന് മുമ്പേ ഒരുമിച്ചിരുന്ന് മദ്യപിച്ചത്തിനു ശേഷമാണ് യുവാവ് കത്തികൊണ്ട് സുഹൃത്തിനെ കുത്തിയത് .കുത്തിയ ശേഷം യുവാവ് സുഹൃത്തിന്റെ കഴുത്തറുക്കുകയും ചെയ്തു.
യുവാവിന്റെ സഹോദരൻ സുഹൃത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കൃത്യം നടത്തിയശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.ടാക്സി ഡ്രൈവറായ യുവാവ് കഴിഞ്ഞ മാസമാണ് സുഹ്ര്യത്തിന്റെ ഒളിഞ്ഞുനോട്ടം കണ്ടുപിടിച്ചത് .അവസരം കാത്തിരുന്ന് പ്രതികാരം തീർക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.