ന്യൂഡൽഹി : രാജ്യസഭയിൽ പത്തുഭാഷകളിൽ സംസാരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പരിഭാഷ ഒരേസമയം സാദ്ധ്യമാകും എന്നത് അംഗങ്ങളെ ബോദ്ധ്യപ്പെടുത്താനായിരുന്നു ഉപരാഷ്ട്രപതി പത്തു ഭാഷകളിൽ സംസാരിച്ചത്.
ബംഗാളി , ഗുജറാത്തി , കന്നഡ, മലയാളം, മറാത്തി , നേപ്പാളി,ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു ഭാഷകളിലാണ് അദ്ദേഹം സംസാരിച്ചത്. ചർച്ചകൾ നടക്കുമ്പോൾ ഏത് ഭാഷ ഉപയോഗിച്ചാലും അംഗങ്ങൾക്ക് അവരുടെ ഭാഷയിൽ മൊഴിമാറ്റം നടത്തിയത് ലഭിക്കുമെന്നത് ഉറപ്പാക്കാനായിരുന്നു ഇത്.
ജൂലൈ 18 ന് ആരംഭിച്ച മൺസൂൺ കാല സമ്മേളനം ഓഗസ്റ്റ് 10 നാണ് അവസാനിക്കുക. 46 ബില്ലുകളും 2 ധനകാര്യ വിഷയങ്ങളും ഈ സമ്മേളനത്തിൽ ചർച്ചയാകും. നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ, മോട്ടോർ വെഹിക്കിൾ ബിൽ തുടങ്ങിയവ ഈ സെഷനിൽ അവതരിപ്പിക്കും.