പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കാറില്‍ യാത്ര ചെയ്തിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിന്, ഉണ്ണി, കിരണ്‍, ജിനീഷ്, വിജയന് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. ജിബിനെ ഗള്‍ഫിലേക്ക് യാത്രയയക്കാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇവര്‍.
പെരുമ്പാവൂരില്‍ വച്ച് തടിലോറിയെ മറികടന്നെകത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.