റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു കമ്മ്യൂണിസ്റ്റ് തീവ്രവാദികളെ വധിച്ചു. മൂന്നു സ്ത്രീകളും നാല് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. ജില്ല റിസര്‍വ് ഗാര്‍ഡ്, എസ്ടിഎഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഏറ്റുമുട്ടല്‍ നടത്തിയത്. ദന്തേവാഡ-ബീജാപൂര്‍ അതിര്‍ത്തിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇവരുടെ പക്കല്‍ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. രണ്ട് ഇന്‍സാസ് റൈഫിളുകള്‍, 303 റൈഫിള്‍സ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.