ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര് മരിച്ചു. 9 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് മറിഞ്ഞത്. ഋഷികേശ്-ഗംഗോത്രി ദേശീയപാതയില്‍ സൂര്യധറിന് സമീപം 250 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. രക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. 25 ഓളം ആളുകള്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.