തിരുവല്ല: കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി തള്ളി. ഫാ.ജോബ് മാത്യു, ഫാ.ജോണ്സണ് വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. യഥാക്രമം കേസിലെ രണ്ട്, മൂന്ന് പ്രതികളാണ് ഇവര്‍. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വെെദികരുടെ അഭിഭാഷകര്‍ അറിയിച്ചു.
അതിനിടെ കേസില്‍ ഇനിയും പിടിയിലാവാനുള്ള ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസും നാലാം പ്രതി ഫാ. ജെയ്സ് കെ ജോര്‍ജും കേരളത്തിലേക്ക് കടന്നതായി സൂചനകളുണ്ട്. ഇരുവരും സുപ്രീംകോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി വരും. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം കൊടുക്കരുതെന്നും ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നുമാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.