നാദാപുരം: നാദാപുരം വട്ടോളിയില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ-സിപിഎം ആക്രമണം. എബിവിപി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനിടെയാണ് ആക്രമണം. സംഭവത്തില്‍ നാദാപുരം നഗര്‍ സെക്രട്ടറി രാഹുലിന് പരിക്കേറ്റു. രാഹുലിനെതിരെ ഇന്നലെ ഡി വൈ എഫ് ഐ നേതാക്കള്‍ കല്ലാച്ചിയില്‍ വെച്ച് കൊലവിളി ഉയര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം.
വട്ടോളി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എബിവിപി പ്രവര്‍ത്തകരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിട്ടിരിക്കുകയാണ്.