പത്തനംതിട്ട: ലൈംഗിക വിവാദത്തിൽ ഇരയ്ക്കെതിരായ വൈദികന്റെ ആരോപണത്തിൽ എബ്രഹാം വർഗീസിനെതിരെ ഇരയായ യുവതി പരാതി നൽകി. അന്വേഷണ സംഘത്തിനാണ് യുവതി പരാതി നൽകിയത്.
യൂട്യൂബിലൂടെ സ്വഭാവഹത്യ ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം പരാതി സ്വീകരിച്ചത്. അതേസമയം പരാതി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് അയക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വൈദികനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് എബ്രഹാം വർഗീസ്.