ന്യൂഡൽഹി : ഇന്ത്യയും അമേരിക്ക യും തമ്മിലുള്ള ആദ്യത്തെ 2+2 കൂടിക്കാഴ്ച്ച സെപ്റ്റംബർ ആറിന് ഡൽഹിയിൽവെച്ച് നടക്കും.ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാസ്വരാജും പ്രതിരോധ വകുപ്പ് മന്ത്രി നിർമലാ സീതാരാമനും അമേരിക്കൻ വിദേശകാര്യമന്ത്രി മൈക്കേൽ പോംപെയും പ്രധിരോധ വകുപ്പ്മന്ത്രി ജെയിംസ് മാറ്റിസും തമ്മിലായിരിക്കും കൂടിക്കാഴ്ച നടക്കുന്നത്.
ചർച്ചയിൽ ഇരുരാജ്യങ്ങളുടേയും സുരക്ഷ,പ്രതിരോധം തുടങ്ങിയ കാര്യങ്ങൾ വിഷയമാകും ഒപ്പം ഇന്ത്യ -പസഫിക് പ്രദേശത്തെ പ്രശ്നങ്ങളും ചർച്ചാവിഷയമാകും . 2017 ജൂണിൽ നടന്ന പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായാണ് ആദ്യമായി ഇത്തരത്തിലൊരു കൂടിക്കാഴ്ച്ചക്ക് വഴിവെച്ചത്.
ഈ കൂടിക്കാഴ്ച്ച ഇരുരാജ്യങ്ങളുടെയും ബന്ധം പുത്തുക്കാൻ സഹായമാകുമെന്നാണ് വിലയിരുത്തൽ .
എന്താണ് 2+2 കൂടികാഴ്ച്ച …?
ഒരുരാജ്യത്തിന്റെ രണ്ടു പ്രതിനിധികൾ മറ്റൊരുരാജ്യത്തിന്റെ അതാതു വകുപ്പുകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തുന്നതാണ് 2+2 കൂടിക്കാഴ്ച്ച .ഇന്ത്യയും യു എസ്സും തമ്മിൽ ഇത്തരത്തിലൊരു കൂടിക്കാഴ്ച ആദ്യമായാണ് നടത്തുന്നത് .