കൊച്ചി: ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങല്‍ ലഭിച്ചതായി അന്വേഷണ സംഘം ഹൈക്കോടതിയെഅറിയിച്ചു. എന്നാല്‍ ഒരു തുറന്ന കോടതിയില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.
പത്തനംതിട്ട സ്വദേശിനി ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാണെങ്കിലും ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട നിര്ണ്ണായകവിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. ജസ്നയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് അന്വേഷണസംഘം സുപ്രധാനവെളിപ്പെടുത്തല്‍ നടത്തിയത്.
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ വ്യക്തവരുത്താന്‍ അൽപ്പം സാവകാശം നല്‍കണമെന്നും അന്വേഷണസംഘം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണപുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടും അന്വേഷണസംഘം ഹൈക്കോടതിയ്ക്ക് കൈമാറി. കേസില്‍ ഇതാദ്യമായാണ് സര്‍ക്കാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട അനുകൂല പുരോഗതി കോടതിയെ അറിയിക്കുന്നത്.