വയനാട്: വയനാട് മേപ്പാടിയില്‍ തൊഴിലാളികളെ ബന്ദികളാക്കാന്‍ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ശ്രമം. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങുന്ന സായുധസംഘമാണ് തൊഴിലാളികളെ തടഞ്ഞുവെച്ചത്. ബന്ദികളാക്കിയ മുന്ന് തൊഴിലാളികളും രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറു മണിയോടെ കള്ളാടി തൊള്ളായിരം മലയിലെ എമറാള്‍ഡ് ഗ്രുപ്പിന്റെ നിയന്ത്രണത്തിലുള്ള എസ്റ്റേറ്റിലാണ് സംഭവം. തൊഴിലാളികളായ കാത്വിം, മഹബുല്‍, അലാവുദ്ദീന്‍ തുടങ്ങിയവരെയാണ് സംഘം മണിക്കൂറുകളോളം ബന്ദികളാക്കി വച്ചത്.
ഇതിനിടയില്‍ പിടിയിലായ ഒരു തൊഴിലാളി ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മേപ്പാടി പൊലിസ് നടത്തിയ അന്വേഷണത്തില്‍ മറ്റുള്ളവരും സുരക്ഷിതരാണെന്ന് കണ്ടെത്തി. തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയില്‍ ആയുധധാരികളായ മാവോവാദികള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഇതര സംസ്ഥാന തൊഴിലാളികളെ തടഞ്ഞുവച്ച സംഭവവും ഉണ്ടായത്.
ഭീകരര്‍ക്കായി തണ്ടര്‍ബോള്‍ട്ട് വനത്തില്‍ തിരച്ചില്‍ നടത്തുകയാണ്.